ഇനി ഞായറാഴ്ചയും ലോട്ടറി: സംസ്ഥാനത്തെ പുതിയ ലോട്ടറിയുടെ പേര് ഫിഫ്റ്റി-ഫിഫ്റ്റി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 16 മെയ് 2022 (17:32 IST)
ഫിഫ്റ്റി -ഫിഫ്റ്റി എന്ന പേരില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുതിയ ലോട്ടറി പുറത്തിറക്കി. ഞായറാഴ്ചകളിലാണു നറുക്കെടുപ്പ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും നല്‍കുന്ന ഫിറ്റ്റ്റി
ഫിഫ്റ്റി ലോട്ടറി ടിക്കറ്റിന് 50 രൂപയാണു വില. പുതിയ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആര്‍. ചേംബറില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു.

തിങ്കള്‍ മുതല്‍ ശനി വരെ യഥാക്രമം വിന്‍വിന്‍, സ്ത്രീശക്തി, അക്ഷയ, കാരുണ്യ പ്ലസ്, നിര്‍മല്‍, കാരുണ്യ എന്നീ ലോട്ടറികളാണു നറുക്കെടുക്കുന്നത്. കോവിഡ് മൂലം ഞായറാഴ്ചകളിലെ നറുക്കെടുപ്പ് ഒഴിവാക്കിയിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്കെത്തുന്ന സാഹചര്യത്തിലാണു ഞായറാഴ്ചയും ലോട്ടറി വീണ്ടും ആരംഭിക്കുന്നതെന്നു ഫിറ്റ്റ്റി
ഫിഫ്റ്റിയുടെ പ്രകാശനം നിര്‍വഹിച്ച് ധനമന്ത്രി പറഞ്ഞു. ടിക്കറ്റുകള്‍ ഇന്നു (16 മേയ്) മുതല്‍ ലഭിക്കും. ഈ മാസം 29നാണ് ആദ്യ നറുക്കെടുപ്പ്. ഒന്നും രണ്ടും സമ്മാനങ്ങള്‍ക്കു പുറമേ ആകര്‍ഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്. ഏജന്റുമാര്‍ക്കു സൗകര്യപ്രദമായ ബുക്കുകള്‍ നല്‍കുന്നുവെന്നതും ഇതിന്റെ പ്രത്യേകതയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :