മലപ്പുറം|
VISHNU.NL|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (17:59 IST)
25 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം നിര്‍ദിഷ്ട തിരുനാവായ-ഗുരുവായൂര്‍ റയില്‍പാത യാഥാര്‍ഥ്യമാകാന്‍ പോകുന്നു. പാതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍മ്മാണ അനുമതി ലഭിച്ചു. പാതക്കായി സര്‍വേ നടത്താന്‍ റെയില്‍വേ താല്പര്യ പത്രം ക്ഷണിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പദ്ധതിക്കായി അഞ്ചുകോടി നീക്കിവച്ചിരുന്നു.
25 വര്‍ഷമായി ആലോചനയിലുള്ള പാതയാണിത്. നേരത്തെ, പൊന്നാനി കോള്‍ മേഖലയിലൂടെയാണു പാത നിശ്ചയിച്ചിരുന്നത്. പരിസ്ഥിതി പ്രശ്നങ്ങളും കര്‍ഷകരുടെ എതിര്‍പ്പുംമൂലം പഴയ അലൈന്‍മെന്റ് മാറ്റി. കനോലി കനാല്‍ വഴിയുള്ള പുതുക്കിയ അലൈന്‍മെന്റിനാണ് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്.
തിരുനാവായയില്‍നിന്നു ഗുരുവായൂര്‍ വരെ 47 കിലോമീറ്റര്‍ ദൂരത്തില്‍ റയില്‍പാത നിര്‍മിക്കാനാണു പദ്ധതി. സെപ്റ്റംബര്‍ 11 വരെ ഏജന്‍സികള്‍ക്കു താല്‍പര്യപത്രം സമര്‍പ്പിക്കാം.
പാത യാഥാര്‍ഥ്യമായാല്‍ ഗുരുവായൂരില്‍ പോകാനാഗ്രഹിക്കുന്ന വടക്കന്‍ കേരളത്തിലുള്ളവര്‍ക്ക് ഏറെ അനുഗ്രഹമാകും. കൂടാതെ ഷൊര്‍ണൂര്‍വഴി പോകുന്നതിനേക്കാള്‍ ഒന്നര മണിക്കൂര്‍ സമയം ലാഭിക്കാനും കഴിയും.