ന്യൂഡല്‍ഹി|
VISHNU.NL|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (16:43 IST)
ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബാറുകളില്‍ പരിശോധന നടക്കുന്നതെന്നും എത്രത്തോളം ബാറുകള്‍ അടഞ്ഞ് കിടക്കുന്നോ അത്രയും നല്ലതാണെന്നും ധനമന്ത്രി കെഎം മാണി. അതിനാല്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ തിടുക്കം കാട്ടേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മാണി ഇങ്ങനെ അഭിപ്രായപ്പെട്ടത്. ബാറുകള്‍ തുറക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്നം, പൊതുവായ താല്‍പര്യം, വരുമാനം തുടങ്ങിയ കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. പ്രശ്നത്തില്‍ എല്ലാവരുമായി ആലോചിച്ച് മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മദ്യം വിപത്താണ്. അതിന്റെ ഉപയോഗം ക്രമേണ കുറച്ചു കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സമ്പൂര്‍ണ മദ്യനിരോധനമാണ് നല്ലതെന്നും മാണി അറിയിച്ചു. അതേ അതേ സമയം തന്നെ എന്‍ഡിഎയിലേക്ക് ക്ഷണിക്കുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. സ്നേഹമുള്ളവര്‍ ക്ഷണിക്കുന്നതില്‍ സന്തോഷമേയുള്ളൂ. കേരളാ കോണ്‍ഗ്രസിന് ഒന്നും ഒളിക്കാനില്ല. പാര്‍ട്ടിയുടെ നിലപാട് സുതാര്യമാണെന്നും മാണി പറഞ്ഞു.