തിരുവനന്തപുരം|
jibin|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (17:41 IST)
ജനാധിപത്യ പ്രക്രിയയില്‍ കോടതി അമിതമായി ഇടപെടുന്നുവെന്ന് ഗവ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് പറഞ്ഞു. സര്‍ക്കാര്‍ പ്ലസ്ടു അനുവദിച്ചതില്‍ ഇടപെട്ട കോടതി വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കിയിരിക്കുകയാണെന്നും ചീഫ് വിപ്പ് വ്യക്തമാക്കി.
പ്ലസ്ടു വിഷയത്തില്‍ മന്ത്രിസഭാ ഉപസമിതിക്ക് കോടതി നോട്ടീസ് അയച്ചതില്‍ സംശയമുണ്ടെന്നും. ഹൈക്കോടതിക്ക് അത്തരത്തില്‍ നോട്ടീസ് നല്‍കാന്‍ അധികാരമുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.
രേഖകള്‍ ഹാജരാക്കാന്‍ എജിക്ക് ഒരുദിവസം നല്‍കാത്ത കോടതി വിധി പറയാന്‍ മൂന്ന് ദിവസമെടുത്തത് ന്യായമാണോ എന്നും പിസി ജോര്‍ജ്ജ് ചോദിച്ചു.