റെയില്‍ പാളത്തില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണു; ഗതാഗതം പുഃനസ്ഥാപിച്ചു

തിരുവനന്തപുരം​| VISHNU.NL| Last Modified ഞായര്‍, 25 മെയ് 2014 (10:36 IST)
കഴക്കൂട്ടത്തിനടുത്ത് റെയില്‍വേ പാളത്തിലേക്ക് 66 കെവി വൈദ്യുതി എര്‍ത്ത് ലൈന്‍ പൊട്ടിവീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ മൂന്ന് മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയില്‍ രാവിലെ രണ്ടിനാണ് വൈദ്യുതി ലൈന്‍ പൊട്ടിവീണത്.

രാവിലെ എട്ട് മണിയോടെ അറ്റകുറ്റപണി പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള ട്രെയ്ന്‍ ഗതാഗതവും വൈദ്യുതി വിതരണവും പൂര്‍ണമായി പുന:സ്ഥാപിച്ചു. തിരുവനന്തപുരത്ത് രാവിലെ നിന്ന് യാത്ര പുറപ്പെടേണ്ടിയിരുന്ന ജനശതാബ്ധി എക്സ് പ്രസ്, വേണാട് എക്സ് പ്രസ്, തിരുവനന്തപുരം-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.

തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ് പ്രസ്, മലബാര്‍ എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എന്നിവ കൊല്ലത്ത് സര്‍വീസ് അവസാനിപ്പിച്ചു. തിരുവനന്തപുരം-മംഗലാപുരം എക്സ് പ്രസ് കടയ്ക്കാവൂരില്‍ നിര്‍ത്തിയിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :