1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahul Gandhy Guruvayur Election

രാഹുൽ ഗാന്ധിയുടെ പേരിൽ ഗുരുവായൂരിൽ ആനയൂട്ട് വഴിപാട്

Rahul Gandhi, Lok Sabha Election 2024, Wayanad, Election News, Webdunia Malayalam
തൃശൂർ : കോൺഗ്രസ് നേതാവും വയനാട് ലോകസഭാ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ പേരിൽ ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് ശീട്ടാക്കി.  അങ്കമാലി സ്വദേശിനി ശോഭനാ രാമകൃഷ്ണൻ്റെ വകയായാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി ആനയൂട്ട് വഴിപാട് സമർപ്പിച്ചിരിക്കുന്നത്.
 
ഇരുപതിനായിരം രൂപയാണ് വഴിപാട് തുക. രാഹുൽ ഗാന്ധി എം.പി., വയനാട് എന്ന പേരിലാണ് വഴിപാട് തുക അടച്ചത്. വഴിപാടാക്കിയ ശോഭനാ രാമകൃഷ്ണനൊപ്പം ആനപ്രേമി സംഘം സംസ്ഥാന പ്രസിഡൻറ് കെ.പി. ഉദയൻ, ഒ.കെ.ആർ മണികണ്ഠൻ, സി.എസ്. സൂരങ് എന്നിവരും ഉണ്ടായിരുന്നു.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
Lok Sabha election 2024: കന്നിവോട്ടര്‍മാര്‍ 5.34 ലക്ഷം പേര്‍, കൂടുതലും സ്ത്രീകള്‍