സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (19:31 IST)
ഗുരുവായൂരില്‍ രണ്ട് ദിവസത്തെ വഴിപാട് ഇനങ്ങളില്‍ നിന്നുമാത്രം ലഭിച്ചത് ഒന്നരക്കോടിയില്‍ അധികം രൂപ. വെള്ളിയാഴ്ച വഴിപാട് ഇനങ്ങളില്‍ നിന്നും കിട്ടിയത് 78.41 ലക്ഷം രൂപയായിരുന്നു. ശനിയാഴ്ചയാകട്ടെ 74.77 ലക്ഷം രൂപയും ലഭിച്ചു. വെള്ളിയാഴ്ച തുലാഭാരത്തില്‍ നിന്നും 24 ലക്ഷം, നെയ് വിളക്ക് ശീട്ടാക്കല്‍ 23 ലക്ഷം, പാല്‍പ്പായസം ആറ് ലക്ഷം എന്നിങ്ങനെയായിരുന്നു വരുമാനം. 501 ചോറൂണ് വഴിപാടുണ്ടായി.
തുടര്‍ച്ചയായ അവധി ദിനങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രം ഭക്തരെക്കൊണ്ട് നിറഞ്ഞു.
വെള്ളിയാഴ്ച ക്യൂ പടിഞ്ഞാറേ ഗോപുരനടയും കടന്ന് ഇന്നര്‍റോഡിന്റെ തെക്കേയറ്റം വരെ എത്തിയിരുന്നു. ഇതിനുമുന്‍പ് ഇത്രയും നീണ്ട വരി ഉണ്ടായിരുന്നത് അഷ്ടമിരോഹിണിക്കാണ്.