ന്യൂഡല്‍ഹി|
Last Modified ശനി, 24 മെയ് 2014 (16:34 IST)
നവാസ് ഷെറീഫിന്റെ സന്ദര്‍ശനത്തില്‍ തീവ്രവാദം ചര്‍ച്ചാവിഷയമാക്കണമെന്ന് കോണ്‍ഗ്രസ്. തീവ്രവാദവും ചര്‍ച്ചയും ഒരുമിച്ച് നടക്കില്ലെന്നും പാകിസ്‍ഥാന്റെ കാര്യത്തില്‍ ബിജെപിയുടെ നിലപാടുകള്‍ സ്ഥിരതയില്ലാത്തതാണെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തീവാരി പറഞ്ഞു.
എന്നാല്‍ നവാസ് ഷെറീഫ് ക്ഷണം സ്വീകരിച്ചത് ശുഭ ലക്ഷണമാണെന്നും ഇത് പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും ബിജെപി നേതാവ് പ്രകാശ് ജാവദ്ക്കറും പ്രതികരിച്ചു.