'അവര്‍ കുട്ടികളല്ലേ, എനിക്ക് ദേഷ്യമില്ല'; എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിച്ചതിനെ കുറിച്ച് രാഹുല്‍ ഗാന്ധി

രേണുക വേണു| Last Modified വെള്ളി, 1 ജൂലൈ 2022 (16:05 IST)
തന്റെ ഓഫീസ് ആക്രമിച്ചവരോട് എന്തെങ്കിലും തരത്തിലുള്ള ശത്രുതയോ ദേഷ്യമോ തനിക്കില്ലെന്ന് രാഹുല്‍ ഗാന്ധി എംപി. പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയാണ് അവരത് ചെയ്തത്. അവരോട് ക്ഷമിച്ചിരിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

' എന്റെ ഓഫീസ് എന്നു പറയുന്നതിനേക്കാള്‍ അത് ജനങ്ങളുടെ ഓഫീസാണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമുള്ള ഓഫീസാണ്. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. അക്രമങ്ങള്‍ ഒരിക്കലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല. എന്തൊക്കെയായാലും കുട്ടികളാണ് അത് ചെയ്തത്. അവരും കുട്ടികളാണ്. നല്ല കാര്യങ്ങളല്ല അവര്‍ ചെയ്തത്. നിരുത്തരവാദിത്തപരമായ രീതിയിലാണ് അവര്‍ പ്രതികരിച്ചത്. പക്ഷേ എനിക്ക് അവരോട് എന്തെങ്കിലും ദേഷ്യമോ ശത്രുതയോ ഇല്ല. അതൊരു ചെറിയ കാര്യമായി കാണുന്നു. പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കിയാണ് അവര്‍ അത് ചെയ്തതെന്ന് തോന്നുന്നില്ല. അവരോട് ഞങ്ങള്‍ ക്ഷമിക്കുന്നു,' രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :