മൈസൂരില്‍ കെഎസ്ആര്‍ടിസി സിഫ്റ്റ് ബസ് മറിഞ്ഞ് അപകടം: അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 29 ജൂണ്‍ 2022 (09:02 IST)
മൈസൂരില്‍ കെഎസ്ആര്‍ടിസി സിഫ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കോട്ടയത്ത് നിന്ന് വന്ന ബസ് മൈസൂരിനടുത്തുള്ള നഞ്ചന്‍കോടിലാണ് അപകടത്തില്‍ പെട്ടത്. അഞ്ചുയാത്രികര്‍ക്ക് ഗുരുതമായി പരിക്കേറ്റു. ഇവരെ മൈസൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ബസില്‍ 37 യാത്രികരാണ് ഉണ്ടായിരുന്നത്. ബെംഗളൂരില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ഇതില്‍ ഉണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :