ആലുവയില്‍ രണ്ടുപേരെ കടിച്ച നിരീക്ഷണത്തിലിരുന്ന തെരുവുനായ ചത്തു; ആശങ്കയില്‍ കടിയേറ്റവര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (17:44 IST)
ആലുവയില്‍ രണ്ടുപേരെ കടിച്ച നിരീക്ഷണത്തിലിരുന്ന തെരുവുനായ ചത്തു. നെടുവന്നൂര്‍ സ്വദേശികളായ ഹനീഫ, ജോര്‍ജ് എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. റോഡരികില്‍ കാറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഇവരെ കടിച്ചത്. ഇരുവരും കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തി വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.

ഇതേ നായ ആക്രമിച്ച മറ്റ് വളര്‍ത്തു മൃഗങ്ങളും നിരീക്ഷണത്തിലാണ്. ദിവസങ്ങളില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തെരുവുനായയുടെ ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സ്വദേശിയായ അഭിരാമി പേവിഷബാധയെറ്റതിനെ തുടര്‍ന്ന് മരണപ്പെട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :