അഭിരാമിയെ കടിച്ചത് ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ നായ; കുട്ടിയുടെ മുറിവ് അച്ഛനെ കൊണ്ട് കഴുകിച്ച് നേഴ്‌സുമാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2022 (14:49 IST)
ആശുപത്രിക്കെതിരെ പേവിഷബാധയേറ്റ് ചികിത്സയിലിരിക്കെ പത്തനംതിട്ടയില്‍ മരണപ്പെട്ട അഭിരാമിയുടെ മാതാപിതാക്കള്‍. കുട്ടിയുടെ മരണത്തിന് ഉത്തരവാദി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണെന്ന് ഇവര്‍ പറഞ്ഞു. കുട്ടിയുടെ മുറിവ് അച്ഛനെ കൊണ്ടാണ് നേഴ്‌സുമാര്‍ കഴുകിച്ചത്. ആശുപത്രിയില്‍ സോപ്പില്ലാത്തതിനാല്‍ പുറത്തുനിന്ന് വാങ്ങിച്ചുകൊണ്ടുവന്നു.

നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ കുട്ടിയെ കാണിച്ച ശേഷം വെള്ളിയാഴ്ചയാണ് പനിയെ തുടര്‍ന്ന് അഭിരാമിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ കുട്ടിയെ സൈക്യാട്രിസ്റ്റിനെ കാണിക്കാനാണ് ആശുപത്രി നിര്‍ദേശിച്ചത്. വേറെ കുഴപ്പമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയും ചെയ്തു.

എന്നാല്‍ തനിക്ക് തീരെ വയ്യെന്നും അഡ്മിറ്റ് ആക്കണമെന്നും അഭിരാമി പിതാവിനോട് പറഞ്ഞിരുന്നു. ആശുപത്രി അധികൃതരോട് ചോദിച്ചപ്പോള്‍ ഇത് കുത്തിവയ്പ്പിന്റെ ക്ഷീണം ആണെന്നും അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് മടക്കി വിടുകയായിരുന്നു. അന്ന് വൈകുന്നേരം ആണ് കുട്ടിയുടെ വായില്‍ നിന്ന് നുരയും പതയും വന്നതും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിയതും. അവിടെനിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :