1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PV Anvar on VV Prakash's Death

'അവിശ്വസനീയം'; എതിര്‍ സ്ഥാനാര്‍ഥിയുടെ മരണത്തില്‍ പി.വി.അന്‍വര്‍

PV Anvar
നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയായ വി.വി.പ്രകാശിന്റെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. പ്രിയ സുഹൃത്തിന് കണ്ണീരോടെ വിട ചൊല്ലുകയാണെന്നും അന്‍വര്‍ പറഞ്ഞു. 'അവിശ്വസനീയം' എന്നാണ് പ്രകാശിന്റെ മരണത്തെ അന്‍വര്‍ വിശേഷിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി.പ്രകാശ് അന്തരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലമ്പൂരില്‍ പി.വി.അന്‍വറും വി.വി.പ്രകാശും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.  
 
അടുത്ത ലേഖനം
കോവിഡ് രോഗികളെ കാണാനില്ല, മുങ്ങിയത് 3,000 പേര്‍; തലപുകച്ച് പൊലീസ്