അനുബന്ധ വാര്‍ത്തകള്‍
- പിവി അൻവര്‍ ജയിലിൽ, 14 ദിവസത്തെ റിമാൻഡ്; അറസ്റ്റ് രാഷ്രട്രീയ പ്രേരിതമെന്ന് അൻവർ
- 'ആയിരങ്ങളുടെ വിയർപ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചുപറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു, ഉയിർ പോകും വരെ ഉശിരു കൈവിടരുത്’; ഒളിയമ്പുമായി പികെ ശശി
- നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങ്; പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍
- ശബരിമലയില്‍ മദ്യപിച്ചെത്തി; എസ്ഐക്ക് സസ്പെന്ഷന്
- ആത്മഹത്യ ചെയ്ത നിക്ഷേപകന് സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്
ഒരു തലയിണ ചോദിച്ചിട്ട് പോലും തന്നില്ല, സംശയം തോന്നിയത് കൊണ്ട് ജയിലിലെ ഉച്ചഭക്ഷണം കഴിച്ചില്ല: പിവി അന്‍വര്‍
ഒരു തലയിണ ചോദിച്ചിട്ട് പോലും തന്നില്ലെന്നും സംശയം തോന്നിയത് കൊണ്ട് ജയിലിലെ ഉച്ചഭക്ഷണം കഴിച്ചില്ലെന്നും പി വി അന്‍വര്‍. വ്യക്തിപരമായി സംശയം തോന്നിയത് കൊണ്ടാണ് ഉച്ചഭക്ഷണം കഴിക്കാത്തത്. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയുമൊക്കെ കൊന്ന് പരിചയമുള്ളവര്‍ ആണല്ലോ, ചിലപ്പോള്‍ എന്റെ തോന്നലാവാം. എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നിയെന്നും അതുകൊണ്ടാണ് ഉച്ചഭക്ഷണം കഴിക്കാത്തതെന്നും അന്‍വര്‍ പറഞ്ഞു.
കൂടാതെ കഴിക്കാന്‍ പറ്റുന്ന ഭക്ഷണമായിരുന്നില്ല തനിക്ക് തന്നതെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് ഒരു കട്ടില് മാത്രമാണ് അധികമായി ലഭിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നില്ലെന്നും ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍.