സിആര്‍ രവിചന്ദ്രന്‍|
Last Modified ചൊവ്വ, 31 ഡിസംബര്‍ 2024 (15:00 IST)
കണ്ണൂരില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍. വടക്കുമ്പാട്ട് ബിജെപി പ്രവര്‍ത്തകന്‍ നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ശ്രീജിത്തിന്റെ വീട്ടിലെ ചടങ്ങിനാണ് സിപിഐഎം നേതാക്കള്‍ എത്തിയത്. പി ജയരാജന്‍, എം വി ജയരാജന്‍, ടി പി കൊലക്കേസ് പ്രതി മുഹമ്മദ് ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി, നവീന്‍ ബാബുകേസിലെ പ്രതി
പി പി ദിവ്യ എന്നിവരാണ് എത്തിയത്.
സിപിഐഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ് നേതാക്കള്‍ തള്ളിപ്പറഞ്ഞ കൊലപാതകമാണ് 2008 മാര്‍ച്ച് അഞ്ചിന് നടന്ന ബിജെപി പ്രവര്‍ത്തകന്‍ നിഖിലിന്റെ കൊലപാതകം. ഇപ്പോള്‍ ഒന്നാംപ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തത് ജില്ലയിലെ പ്രധാന സിപിഐഎം നേതാക്കളാണ്. ഒരാഴ്ച മുമ്പാണ് കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ശ്രീജിത്ത് പരോളിനിറങ്ങിയത്.