അനുബന്ധ വാര്‍ത്തകള്‍
- അഴീക്കലില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയവര്‍ക്ക് മീന്‍ കിട്ടിയില്ല; ലഭിച്ചത് ആയിരത്തിലധികം തേങ്ങകള്‍
- 'താരങ്ങളാണെന്ന ബലത്തിൽ കാടടച്ച് വെടിവെക്കരുത്': സർക്കാരിനെ ചോദ്യം ചെയ്ത പാർവതിയോട് വിധു വിൻസെന്റ്
- പിന്തുടർന്ന് ശല്യം ചെയ്തു, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തി; ബോബി ചെമ്മണ്ണൂരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
- Rain Alert: മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു
P.V.Anvar: എനിക്ക് പ്രാന്താണെന്ന് നിങ്ങള്‍ക്കു പറയാം, പക്ഷേ 75000 വോട്ട് ഞാന്‍ പിടിക്കും: പി.വി.അന്‍വര്‍
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വര്‍ മത്സരിച്ചിട്ടുണ്ട്
P.V.Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വര്‍. മണ്ഡലത്തില്‍ 75,000 വോട്ട് താന്‍ പിടിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ട്രോളാമെന്നും തനിക്കു പ്രാന്താണെന്ന് പറയാമെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം തനിക്കു അനുകൂലമായിരിക്കുമെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
' 75,000 വോട്ട് അന്‍വര്‍ പിടിക്കും. നിങ്ങള്‍ എഴുതിവച്ചോ. ട്രോളുന്നവര്‍ക്ക് ട്രോളാം, ചിന്തിക്കുന്നവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അവിടെ അന്‍വര്‍ 75000 വോട്ട് പിടിച്ച് ജയിച്ചുകയറും. അത് അന്‍വറിന്റെ വോട്ടല്ല, ജനങ്ങളുടെ വോട്ടാണ്. എനിക്ക് പ്രാന്താണെന്നൊക്കെ നിങ്ങള്‍ക്ക് വേണമെങ്കില്‍ പറയാം. പക്ഷേ ഒരുലക്ഷം വോട്ട് പിടിച്ച് അന്‍വര്‍ അവിടെ ജയിക്കും. 2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു ജീപ്പിന്റെ പുറത്ത് കയറി കൈകാണിച്ച് പോയിട്ട് 8,900 വോട്ട് കിട്ടിയവനാ പി.വി.അന്വറ്. എന്റെ വിയര്‍പ്പിന്റെ ഗന്ധം അറിയുന്നവരാണ് ആ നാട്ടുകാര്‍. അവരുടെ എല്ലാ ദുരന്തങ്ങളിലും ഞാന്‍ ഒപ്പമുണ്ട്,' അന്‍വര്‍ പറഞ്ഞു.
2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വര്‍ മത്സരിച്ചിട്ടുണ്ട്. 37,123 വോട്ടുകള്‍ പിടിച്ച അന്‍വര്‍ നാലാം സ്ഥാനത്ത് എത്തിയിരുന്നു. നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് അന്‍വര്‍ 9,000 ത്തിനു അടുത്ത് വോട്ടുകള്‍ പിടിച്ചത്.