അനുബന്ധ വാര്‍ത്തകള്‍
- Prostate Cancer: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ബാധിച്ച പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്താണ്, എങ്ങനെ കണ്ടെത്താം, ലക്ഷണങ്ങള്‍
- തമീം ഇഖ്ബാലിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി, അപകടനില തരണം ചെയ്തു
- യൂട്യൂബ് വീഡിയോകള്‍ കണ്ട് സ്വയം ശസ്ത്രക്രിയ നടത്തിയയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
- സിസേറിയന് ശസ്ത്രക്രിയക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് മറന്നു വച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഡോക്ടറിന് മൂന്ന് ലക്ഷം രൂപ പിഴ
- ഗൈനക്കോളജി പ്രശ്നങ്ങള്‍ക്ക് പരിഹാരമായി റോബോട്ടിക് സര്‍ജറി; സാധ്യതകളും നേട്ടങ്ങളുമേറെ
ശസ്ത്രക്രിയയ്ക്ക് ശേഷം മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ കോമയിലായി; തിരുവനന്തപുരത്ത് സര്‍ജനെതിരെ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം മുന്‍ കളക്ടര്‍ എം. നന്ദകുമാറിന്റെ മകള്‍ പാര്‍വതി നന്ദന്റെ പരാതിയില്‍ വഞ്ചിയൂര്‍ പോലീസ് ന്യൂറോ സര്‍ജനെതിരെ കേസെടുത്തു.മെയ് 17 ന് ഒരു സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായ നന്ദകുമാര്‍ കോമയിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്.
സര്‍ജന്റെ അശ്രദ്ധയാണ് തന്റെ പിതാവിനെ ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് പാര്‍വതി ആരോപിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം നന്ദകുമാര്‍ ബോധം വീണ്ടെടുത്തില്ല, ഇത് പിന്നീട് തലച്ചോറിനേറ്റ ഹൈപ്പോക്‌സിക് പരിക്കാണെന്ന് കണ്ടെത്തി. 30mm ഹെമറ്റോമയും തലച്ചോറിന്റെ മധ്യരേഖാ മാറ്റവും കാരണമാണ് അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തിയത്. ഗാഢനിദ്രയിലായിരുന്നപ്പോള്‍ വെന്റിലേറ്ററില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും, ബോധം വീണ്ടെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ അദ്ദേഹത്തെ ഐസിയുവിലേക്ക് തിരികെ മാറ്റി.
48 മണിക്കൂറിനുശേഷമാണ് തലച്ചോറിന് ഹൈപ്പോക്‌സിക് പരിക്കുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത് പക്ഷേ കാരണം വ്യക്തമല്ല. സബ്ഡ്യൂറല്‍ ഹെമറ്റോമ നീക്കം ചെയ്യുന്ന സമയത്ത് ഹൈപ്പോക്‌സിക് പരിക്കുകള്‍ അപൂര്‍വ്വമായി സംഭവിച്ചതായി റിപോര്‍ട്ടുകള്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.