കാലുപിടിച്ചും ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം; അടുക്കാതെ അന്‍വര്‍

സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ക്യാംപില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ അന്‍വര്‍ കോണ്‍ഗ്രസിനു മുന്നില്‍ വിലപേശല്‍ തുടരുകയാണ്

PV Anvar and VD Satheesan
PV Anvar and VD Satheesan
രേണുക വേണു| Last Modified ശനി, 31 മെയ് 2025 (09:15 IST)

പി.വി.അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.സ്വരാജ് എത്തിയതോടെ അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും നോക്കി. എന്നാല്‍ അമ്പിനും വില്ലിനും അടുക്കാതെ ഒറ്റയാനായി നില്‍ക്കുകയാണ് അന്‍വര്‍.

സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് ക്യാംപില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ അന്‍വര്‍ കോണ്‍ഗ്രസിനു മുന്നില്‍ വിലപേശല്‍ തുടരുകയാണ്. കേരളത്തിലെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിന്റെ അസോസിയേറ്റ് പാര്‍ട്ടിയാക്കണമെന്ന നിലപാടില്‍ അന്‍വര്‍ ഉറച്ചുനില്‍ക്കുകയാണ്. തന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന നിലപാടാണ് അന്‍വറിന്.

എം.സ്വരാജ് എത്തിയതോടെ നിലമ്പൂരില്‍ പോരാട്ടം കടുക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അന്‍വര്‍ വിഘടിച്ചുനിന്നാല്‍ അത് യുഡിഎഫിനാണ് കൂടുതല്‍ ദോഷം ചെയ്യുകയെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. എല്‍ഡിഎഫിനെതിരായ വോട്ടുകള്‍ യുഡിഎഫില്‍ ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ ചിലപ്പോള്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെയും വിലയിരുത്തല്‍. പി.വി.അന്‍വര്‍ ഒറ്റയ്ക്കു മത്സരിക്കുന്നത് ഒഴിവാക്കണമെന്നാണ് മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ അറിയിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :