1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. M Swaraj LDF candidate Nilambur

Breaking News: രണ്ടും കല്‍പ്പിച്ച് സിപിഎം, നിലമ്പൂരില്‍ സ്വന്തം സ്ഥാനാര്‍ഥി; എം.സ്വരാജ് മത്സരിക്കും

നിലമ്പൂര്‍ സ്വദേശി കൂടിയായ സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ മണ്ഡലത്തിലെ ഇടതുപക്ഷ അനുയായികള്‍ വലിയ ആവേശത്തിലാണ്

M Swaraj - Nilambur Candidate
Breaking News: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എം.സ്വരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഐക്യകണ്‌ഠേനയാണ് സ്വരാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. 
 
നിലമ്പൂര്‍ സ്വദേശി കൂടിയായ സ്വരാജ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ മണ്ഡലത്തിലെ ഇടതുപക്ഷ അനുയായികള്‍ വലിയ ആവേശത്തിലാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ സ്വരാജ് മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള നേതാവ് കൂടിയാണ്. യുഡിഎഫിനെതിരെയും പി.വി.അന്‍വറിനെതിരെയുമുള്ള രാഷ്ട്രീയ പോരാട്ടമെന്ന നിലയിലാണ് സിപിഎം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ നിന്ന് വ്യക്തമാകുന്നത്. 
 
നിലമ്പൂരില്‍ വോട്ടെടുപ്പ് ജൂണ്‍ 19 നാണ്. ജൂണ്‍ 23 ന് ഫലമറിയാം. പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. ആര്യാടന്‍ ഷൗക്കത്ത് ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
About Writer
രേണുക വേണു