അനുബന്ധ വാര്‍ത്തകള്‍
- ചെന്നിത്തലയുടെ 'പൂഴിക്കടകന്‍'; സതീശന് തള്ളിയ അന്‍വറിനെ 'ചേര്‍ത്തുപിടിച്ചു', പോര് മുറുകുന്നു
- P.V.Anvar: 'വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന സ്വഭാവം'; അന്‍വറിനെ അടുപ്പിക്കരുതെന്ന് ലീഗ്
- P.V.Anvar: കോണ്‍ഗ്രസിനു മുന്നില്‍ അടിയറവു പറഞ്ഞ് അന്‍വര്‍; ആര്യാടന് ഷൗക്കത്തിനായി വോട്ട് ചോദിക്കും
- P.V.Anvar vs Congress: ഞങ്ങളോടു വിലപേശാന്‍ അവന് ആയിട്ടില്ല; അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതൃത്വം
- P.V.Anvar: 'അടുത്ത തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സീറ്റ് വേണം, ഇപ്പോള്‍ കൂടെ നില്ക്കാം'; കോണ്‍ഗ്രസിനോടു കെഞ്ചി അന്‍വര്‍
P.V.Anvar: അനാഥനായി അന്‍വര്‍; മുഖവിലയ്‌ക്കെടുക്കേണ്ടന്ന് കോണ്‍ഗ്രസ് തീരുമാനം
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന അന്‍വറിന്റെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കില്ല
P.V.Anvar: പി.വി.അന്‍വറിനെ (PV Anvar) മുഖവിലയ്‌ക്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് (Congress) തീരുമാനം. അന്‍വര്‍ മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കോണ്‍ഗ്രസ് നേതൃത്വം നിലപാടെടുത്തു. ഉപാധികളില്ലാതെ യുഡിഎഫിനൊപ്പം (UDF) കൂടാന്‍ തയ്യാറായാല്‍ അന്‍വറിനെ സ്വീകരിക്കും. അല്ലാത്തപക്ഷം യാതൊരു പരിഗണനയും നല്‍കേണ്ടതില്ലെന്ന് കെപിസിസി നേതൃത്വം തീരുമാനിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന അന്‍വറിന്റെ ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. നിലമ്പൂരില്‍ യുഡിഎഫ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ അംഗീകരിച്ച് പ്രചരണത്തിനു ഇറങ്ങാമെങ്കില്‍ അന്‍വറിനെ മുന്നണിയിലെടുക്കാം. ഇക്കാര്യങ്ങളിലെല്ലാം അന്‍വറാണ് ഇനി തീരുമാനമെടുക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.
അതേസമയം കോണ്‍ഗ്രസിനു പൂര്‍ണമായി വഴങ്ങുന്ന നിലയിലേക്ക് അന്‍വര്‍ എത്തിയേക്കും. ഉപാധികളൊന്നും ഇല്ലാതെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്നാണ് ഇപ്പോള്‍ അന്‍വറിന്റെ നിലപാട്. ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കള്‍ തന്നെ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തില്‍ പ്രതീക്ഷിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം അന്‍വര്‍ റദ്ദാക്കി. ചില പ്രധാന കാര്യങ്ങള്‍ പറയാനായിരുന്നു വാര്‍ത്താസമ്മേളനം എന്നും എന്നാല്‍ ആ കാര്യം ഇപ്പോള്‍ പറയുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത ലേഖനം