ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിലെത്തും
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പുതുപ്പള്ളിയിലെത്തും. പുതുപ്പള്ളി മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലെ പരിപാടികളില്‍ ആണ് പിണറായി വിജയന്‍ പങ്കെടുക്കുന്നത്. വൈകുന്നേരം മുഖ്യമന്ത്രിയും മന്ത്രിമാരും നാലുമണിക്ക് പുതുപ്പള്ളിയിലും അഞ്ചിന് അയര്‍ക്കുന്നതും എത്തും. ആഗസ്റ്റ് 30 സെപ്റ്റംബര്‍ 1 എന്നീ തീയതികളില്‍ മറ്റ് ആറു പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്താന്‍ രാവിലെ കോട്ടയത്ത് ഇടതുമുന്നണി യോഗം ചേര്‍ന്നു. കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, കെസി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയവര്‍ വരുംദിവസങ്ങളില്‍ പ്രചാരണത്തിനായി പുതുപ്പള്ളിയില്‍ എത്തും.