അനുബന്ധ വാര്‍ത്തകള്‍
- പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മണ്ഡലത്തിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കണമെന്ന് ഉത്തരവ്
- ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പുതുപ്പള്ളിയിലെത്തും
- ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിച്ചതിന് പിന്നാലെ 11വര്‍ഷമായി ചെയ്തുകൊണ്ടിരുന്ന ജോലി നഷ്ടപ്പെട്ട സതിയമ്മയെ കാണാന്‍ ചാണ്ടി ഉമ്മന്‍ എത്തി
- പുതുപ്പള്ളിയില്‍ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോള്‍ മത്സരരംഗത്ത് ഏഴുപേര്‍, മൂന്നുപേരുടെ പത്രിക തള്ളി
- പുതുപ്പള്ളി തിരഞ്ഞെടുപ്പ്: ചാണ്ടി ഉമ്മന്റെ സമ്പാദ്യം 15.98ലക്ഷം, ബാങ്ക് വായ്പ 12.72 ലക്ഷം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പോളിങ് ഏഴ് ശതമാനം കടന്നു
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ഏഴ് ശതമാനം കടന്നു. ഇപ്രാവശ്യം മികച്ച പോളിങ്ങായിരിക്കുമെന്നാണ് ഇരുമുന്നണികളും പ്രതീക്ഷിക്കുന്നത്. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉള്ളത്. രാവിലെ ഏഴിനാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. എഎപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഏഴ് പേരാണ് മത്സരരംഗത്തുള്ളത്.
സെപ്റ്റംബര്‍ എട്ടിന് ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി സീറ്റ് പിടിച്ചെടുത്താല്‍ നിയമസഭയില്‍ എല്‍ഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 100 ആകും. നിലവില്‍ 140 അംഗ നിയമസഭയില്‍ 99 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്.