Puthupalli By Election Live Updates: വിധിയെഴുതാന്‍ പുതുപ്പള്ളി, വോട്ടെടുപ്പ് ആരംഭിച്ചു

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും

രേണുക വേണു| Last Modified ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (07:56 IST)

Puthupalli By Election Live Updates: ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ സീറ്റിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജെയ്‌സ് സി തോമസുമാണ് മത്സരിക്കുന്നത്. ലിജിന്‍ ലാല്‍ ആണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 1,76,417 വോട്ടര്‍മാരാണ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ഉള്ളത്. 182 പോളിങ് സ്റ്റേഷനുകളിലായി 228 വോട്ടിങ് യന്ത്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ എട്ടിന് ബസേലിയസ് കോളേജിലാണ് വോട്ടെണ്ണല്‍. എഎപി സ്ഥാനാര്‍ഥി ഉള്‍പ്പെടെ ഏഴ് പേരാണ് മത്സരരംഗത്തുള്ളത്.

53 വര്‍ഷമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. എന്നാല്‍ ഇത്തവണ ആ സീറ്റ് പിടിച്ചെടുക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പുതുപ്പള്ളി സീറ്റ് പിടിച്ചെടുത്താല്‍ നിയമസഭയില്‍ എല്‍ഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 100 ആകും. നിലവില്‍ 140 അംഗ നിയമസഭയില്‍ 99 സീറ്റുകളാണ് എല്‍ഡിഎഫിനുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :