പുതുച്ചേരിയില്‍ ബാത്ത്റൂമിനുള്ളില്‍ വിഷവായു ശ്വസിച്ച് 15കാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (14:16 IST)
പുതുച്ചേരിയില്‍ ബാത്ത്റൂമിനുള്ളില്‍ വിഷവായു ശ്വസിച്ച് 15കാരിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും 15 വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. 72 വയസുള്ള ശെന്താമരൈ എന്ന സ്ത്രീയാണ് ആദ്യം കുഴഞ്ഞുവീണത്. പിന്നാലെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ അവരുടെ മകള്‍ കാമാക്ഷിയും വിഷബാധ ശ്വസിച്ച് അബോധാവസ്ഥയിലായി. തുടര്‍ന്ന് ശബ്ദം കേട്ട് വീടിന് പുറത്തുണ്ടായിരുന്ന പെണ്‍കുട്ടിയും ഓടിയെത്തി. കുഴഞ്ഞുവീണ മൂന്നുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു.

അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. വിഷവാതകം ശ്വസിച്ച രണ്ടുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :