തൃശൂര്‍ പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

ഈ സാഹചര്യത്തില്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്

രേണുക വേണു| Last Modified ചൊവ്വ, 11 ജൂണ്‍ 2024 (11:36 IST)

തൃശൂര്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഡാമിലെ ജലനിരപ്പ് 28 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ രണ്ടു സ്പില്‍വേ ഷട്ടറുകള്‍ 2.5 സെന്റീമീറ്റര്‍ വീതം തുറന്നതായി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ഈ സാഹചര്യത്തില്‍ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :