കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം| JOYS JOY| Last Modified ബുധന്‍, 30 ഡിസം‌ബര്‍ 2015 (08:23 IST)
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് സംസ്ഥാനത്ത് എത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സോണിയ കേരളത്തില്‍ എത്തുന്നത്. രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് അവര്‍ എത്തുക.

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അവര്‍ തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗം വര്‍ക്കലയില്‍ എത്തും. താജ് ഹോട്ടലിലെ വിശ്രമത്തിനു ശേഷം 10.30 ഓടെ ശിവഗിരിയിലെ സമ്മേളന നഗരിയിലേക്ക് പുറപ്പെടും.

ഒരു മണിക്കൂര്‍ ഇവിടെ ചെലവഴിക്കുന്ന സോണിയ 11.30ഓടെ ഹെലികോപ്ടറില്‍ കോട്ടയത്തേക്ക് പോകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :