1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

Pathanamthitta
പുനലൂര്‍ - പത്തനംതിട്ട പാതയില്‍ കാറപകടത്തില്‍ അമ്മയ്ക്കും മകനും ദാരുണാന്ത്യം. കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി (50) മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. വാസന്തിയുടെ മറ്റൊരു മകന്‍ സുമിത്തിനെ യാത്രയാക്കിയ ശേഷം എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിവരവെയാണ് അപകടം നടന്നത്. 
 
വാഹനത്തില്‍ വാസന്തിയേയും മകനെയും കൂടാതെ ഭര്‍ത്താവ് സുരേഷും ബന്ധുവായ സിബിനും ഉണ്ടായിരുന്നു. പരിക്കേറ്റ സുരേഷും സിബിനും ആശുപത്രിയിലാണ്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു