പുതുച്ചേരിയും നികുതി കുറച്ചു, മാഹിയിലെ പെട്രോൾ വില കേരളത്തേക്കാൾ 10 രൂപ കുറഞ്ഞു

അഭിറാം മനോഹർ| Last Modified വെള്ളി, 5 നവം‌ബര്‍ 2021 (13:42 IST)
മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ച് പുതുച്ചേരിയിലും ഇന്ധനനികുതി കുറച്ചു. 7 രൂപയാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വർധിത നികുതിയിൽ കുറവ് വരുത്തിയത്. ഇതോടെ മാഹിയിലെ വില 92.52 ആയി.

നിലവിൽ 23 ശതമാനമാണ് പുതുച്ചേരിയിലെ വാറ്റ് നിരക്ക്. 7 രൂപ കുറച്ചതോടെ ഇത് 14.55 ശതമാനമായി. കാരയ്‌ക്കലിൽ പെട്രോൾ വില 107.52ൽ നിന്നും 94.69 ആവും. മാഹിയിൽ 92.52 ആയും പെട്രോൾ വില കുറയും. 104 രൂപയ്ക്ക് മുകളിലാണ് മാഹിയോട് ചേർന്ന് കിടക്കുന്ന കേരള പ്രദേശങ്ങളിലെ പെട്രോൾ വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :