1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Firecracker carrying scooter exploded

സ്‌കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

Puducherry
സ്‌കൂട്ടറില്‍ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരിയിലാണ് സംഭവം. കാട്ടുക്കുപ്പ സ്വദേശി കലൈയരശനും ഏഴുവയസുകാരന്‍ പ്രദീഷുമാണ് മരണപ്പെട്ടത്. കൂടാതെ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭാര്യവീട്ടില്‍ പോയി വരുകയായിരുന്നു യുവാവ്. മകനെ സ്‌കൂട്ടറിന്റെ മുന്നില്‍ നിര്‍ത്തി പടക്കം സൈഡില്‍ വയ്ക്കുകയായിരുന്നു. പിന്നാലെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. കലൈയരശനും മകനും സംഭവസ്ഥലത്ത് തന്നെ മരിച്ചു. 
 
പടക്കത്തിന് ചൂട് പിടിച്ച് പൊട്ടിത്തെറിച്ചതാകാമെന്നാണ് പൊലീസിന്റെ നിഗമനം. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൃഷിയിടത്തില്‍ ജോലിക്കെത്തിയ യുവതിയെ ഭൂവുടമ ദിവസങ്ങളോളം പീഡിപ്പിച്ചു; 30കാരിയുടെ ആത്മഹത്യയില്‍ ഭൂവുടമ ഒളിവില്‍