നിപ്പാ വൈറസ്: കോഴിക്കോട്ടെ പൊതു പരിപാടികൾ ഒഴിവാക്കാൻ കളക്ടറുടെ നിർദേശം

Sumeesh| Last Updated: വ്യാഴം, 24 മെയ് 2018 (15:33 IST)
നിപ്പാ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ടെ സർക്കാർ പൊതു പരിപാടികൾ ഒഴിവാക്കി. കളക്ടറുടെ പ്രത്യേക നീർദേശത്തെ തുടർന്നാണ് അളുകൾ ഒത്തുകൂടുന്ന പൊതുയോഗങ്ങൾ, ഉദ്ഘാടങ്ങൾ, തുടങ്ങിയ എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ മാസം 31വരെ നിയന്ത്രണം തുടരാനാണ് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ ട്യൂഷൻ, കോച്ചിങ് ക്ലാസുകൾ എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിപ്പ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ നടപടി.

അതേസമയം നിപ്പയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന നേഴ്സിംഗ് വിദ്യാർഥിക്ക് നിപ്പ വൈറസ് ബാധയുള്ളതായി സ്ഥിരീകരിച്ചു. വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ മൂസയും മരണത്തിന് കീഴടങ്ങിയതോടെ നിപ്പായെ തുടർന്നുള്ള മരണങ്ങൾ 12 ആയി. 15 പേർക്ക് ഇപ്പോൾ നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :