ഒരാൾക്ക് കൂടി നിപ്പ സ്ഥിരീകരിച്ചു, മരിച്ചത് 11 പേർ; സംശയത്തിൽ 17 പേർ

നിപ്പ ഒഴിയുന്നില്ല?

അപർണ| Last Modified വ്യാഴം, 24 മെയ് 2018 (07:55 IST)
കോഴിക്കോട്
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള ഒരാൾക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ മരിച്ച മലപ്പുറം തിരൂരങ്ങാടി തെന്നല സ്വദേശി ഷിജിതയുടെ ഭർത്താവ് ഉബീഷിനാണു രോഗം സ്ഥിരീകരിച്ചത്. ഇതോടെ, നിപ്പ ബാധിതരായി ചികിൽസയിലുള്ളവരുടെ എണ്ണം മൂന്നായി.

മറ്റു രണ്ടുപേർ സ്വകാര്യ ആശുപത്രിയിലാണ്. മരിച്ച പത്തുപേരടക്കം 13 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, 11 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളജിൽ രണ്ടുപേരെയും ഇന്നലെ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചു.

പേരാമ്പ്രയിൽനിന്നു കടുത്തുരുത്തിയിൽ വിവാഹനിശ്ചയത്തിനെത്തിയ അൻപത്തിയേഴുകാരനും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാണു ചികിൽസയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :