വെബ്ദുനിയ ലേഖകൻ|
Last Updated:
വ്യാഴം, 21 ജനുവരി 2021 (13:23 IST)
തിരുവനന്തപുരം: സ്പീക്കർ തനി പർട്ടിക്കാരനണെന്നും നിഷ്‌പക്ഷനല്ലെന്നും സ്പീക്കർക്കെതിരായ പ്രമേയ ചർച്ചയിൽ പിടി തോമസ്. വിവേചനത്തൊടെ പക്ഷപാതപരമായാണ് സഭയിൽ സ്പീക്കർ പെരുമാറുന്നത്. മുഖ്യമന്ത്രിയെ നിയന്ത്രിയ്ക്കാൻ സ്പീക്കർ തയ്യാറാവാറില്ല. സഭാ ടിവി തട്ടിപ്പിന്റെ കൂടാരമാണെന്നും പിടി തോമസ് സഭയിൽ വിമർശനം ഉന്നയിച്ചു. അതേസമയ സ്പീക്കർക്ക് പുറകെ നടക്കുന്നവർ യുഡിഎഫിന് പുറകെയും വരുമെന്നായിരുന്നു മുല്ലക്കര രത്നാകരന്റെ പ്രതികരണം. സർക്കാരിനെ തകർക്കാൻ ശ്രമിയ്ക്കുന്നവർക്ക് യുഡിഎഫ് കൂട്ടുനിൽക്കരുത് എന്നും മുല്ലക്കര രത്നാകരൻ സഭയിൽ പറഞ്ഞു.