ചെന്നിത്തലയെ പരാജയപ്പെടുത്താൻ സിപിഎം നേരിട്ട്: ഹരിപ്പാട് സിപിഐയിൽനിന്നും ഏറ്റെടുത്തേയ്ക്കും

വെബ്ദുനിയ ലേഖകൻ| Last Modified വ്യാഴം, 21 ജനുവരി 2021 (10:37 IST)
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് സിപിഐയിൽനിന്നും ഏറ്റെടുക്കാൻ സിപിഎം സധ്യത തേടുന്നതായി റിപ്പോർട്ടുകൾ. ഹരിപ്പാടിന് പകരം സിപിഐയ്ക്ക് അരൂർ നൽകുന്നതിൽ ചർച്ചകൾ പുരോഗമിയ്ക്കുന്നതാണ് വിവരം. ഇത്തരത്തിൽ നാലോളം സീറ്റുകൾ സിപിഎമ്മും, സിപിഐയും വച്ചുമാറിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 18,621 വോട്ടുകൾക്കാണ് സിപിഐയിലെ പി പ്രസാദിനെ പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ രാഷ്ടീയ സമവാക്യങ്ങൾ മാറിയതും, തദ്ദേശ തെരഞ്ഞെടുപ്പിലെ ജയവുമണ് സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :