പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ 6 മാസം നീട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (20:03 IST)
പി എസ് സി യുടെ നിലവില്‍ മൂന്ന് വര്‍ഷം കഴിഞ്ഞതും നാലര വര്‍ഷം പൂര്‍ത്തിയാകാത്തതുമായ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 6 മാസം കൂടി നീട്ടാന്‍ ശുപാര്‍ശ. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

എന്നാല്‍ ഈ തസ്തികകളിലേക്ക് ഉടനേ പുതിയ റാങ്ക് ലിസ്റ്റ് വരാന്‍ സാധ്യതയില്ല എങ്കിലാണ് കാലാവധി നീട്ടേണ്ടത്. ഇതനുസരിച്ച് 300 ഓളം ചെറിയ റാങ്ക് ലിസ്റ്റുകള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.

സെപ്തംബര്‍ 30 ന് അവസാനിക്കുന്ന ഇവയുടെ കാലാവധി ആ ദിവസം മുതല്‍ 6 മാസത്തേക്ക് നീട്ടും. സര്‍ക്കാരിന്‍റെ ശുപാര്‍ശ നടപ്പിലായാല്‍ 1200 ലേറെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :