മോഡിക്കെതിരെ പരാമര്‍ശം; പ്രസ്സുകാര്‍ മാസിക തടഞ്ഞുവച്ചു

Last Updated: വ്യാഴം, 6 ഓഗസ്റ്റ് 2015 (18:42 IST)
നരേന്ദ്ര മോഡിക്കെതിരെ പരാമര്‍ശമുള്ളതിനാല്‍ പ്രിന്റിംഗ് പ്രസ്സുകാര്‍ അച്ചടിച്ച മാഗസിനുകള്‍ വിട്ടുനല്‍കിയില്ല. തൃശൂര്‍ മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ 'പുറംമോടി' എന്ന മാസികയാണ് തടഞ്ഞുവെച്ചത്. മാസികയുടെ മുന്നൂറ് കോപ്പികള്‍ അച്ചടിച്ചിരുന്നു.എതിര്‍പ്പുണ്ടാകുമെന്ന ആശങ്കയാണ് തീരുമാനത്തിന് പിന്നിലെന്ന് പ്രസ് ഉടമ പറയുന്നത്.

മാസികയില്‍ പത്ത് കുറ്റവാളികളുടെ കൂട്ടത്തില്‍ മോഡിയുടെ ചിത്രം വരുന്ന ഗൂഗിള്‍ പോസ്റ്റിന്‍റെ പകര്‍പ്പ് മാസകിയിലെ നിശബദ അടിയന്തരാവസ്ഥ എന്ന ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ തന്നെ ലേഔട്ട് തയാറാക്കി പ്രിന്‍റിങിന് മാത്രമാണ് പ്രസിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :