സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 21 ഡിസംബര്‍ 2022 (08:59 IST)
വിവിധ തസ്തികകളില്‍ പിഎസ്സി റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ കാറ്റഗറി നമ്ബര്‍ 512 മുതല്‍ 563/2022 വരെയുള്ള 52 തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
സമഗ്രവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡിസംബര്‍ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notification ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ജനുവരി 18 നകം സമര്‍പ്പിക്കേണ്ടതാണ്. തസ്തികകള്‍ ചുവടെ- ജനറല്‍ റിക്രൂട്ട്മെന്റ്: പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്‍) (വനിതകളും ഭിന്നശേഷിക്കാരും അപേക്ഷിക്കാന്‍ അര്‍ഹരല്ല), ശമ്ബള നിരക്ക് 31,100-66,800 രൂപ. ബറ്റാലിയന്‍ അടിസ്ഥാനത്തില്‍ ഇനിപറയുന്ന ജില്ലകളിലേക്കാണ് നിയമനം- തിരുവനന്തപുരം (എസ്എപി), പത്തനംതിട്ട (കെഎപി-3), ഇടുക്കി (കെഎപി-5), എറണാകുളം (കെഎപി-1), തൃശൂര്‍ (കെഎപി-2), മലപ്പുറം (എംഎസ്പി), കാസര്‍ഗോഡ് (കെഎപി-4). ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. നേരിട്ടുള്ള നിയമനം. യോഗ്യത- പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം. മിനിമം ഉയരം- 168 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ വികാസശേഷിയുണ്ടാകണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് യഥാക്രമം 160 സെ.മീറ്റര്‍, 76 സെ.മീറ്റര്‍, 5 സെ.മീറ്റര്‍ എന്നിങ്ങനെ മതിയാകും. നല്ല കാഴ്ചശക്തിയും കായികശേഷിയും ഉണ്ടാകണം. പ്രായപരിധി 18-26 വയസ്. 1996 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. ഒബിസികാര്‍ക്ക് 29, എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 31, വിമുക്തഭടന്മാര്‍ 41 എന്നിങ്ങനെയാണ് ഉയര്‍ന്ന പ്രായപരിധി. ടെസ്റ്റും കായികക്ഷമതാ പരീക്ഷയും നടത്തിയാണ് തെരഞ്ഞെടുപ്പ്.