സാമ്പത്തിക ബാധ്യത :വ്യാപാരി ജീവനൊടുക്കിയ നിലയിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (18:33 IST)
തൃശൂർ: വ്യാപാരിയെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സൂചന. തൈക്കാട് സ്വദേശി തരകൻ ജിജോ എന്ന 44 കാരനാണു തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.

തൈക്കാട് തിരിവിലുള്ള പൗർണമി പ്ലാസ എന്ന കെട്ടിടത്തിലെ ഓക്സിലാബ് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ രാത്രി ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വളരെ വൈകിയിട്ടും ഇയാൾ വീട്ടിലെത്താത്തതിനാൽ ഇദ്ദേഹത്തിന്റെ ഭാര്യ ബന്ധുക്കളോട് വിവരം പറഞ്ഞപ്പോൾ അവർ സ്ഥാപനത്തിലെത്തി. എന്നാൽ കതക് അകത്തു നിന്ന് പൂട്ടിയതായും കണ്ടെത്തി. തുടർന്ന് വീട്ടിലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൊണ്ടുവന്നു തുറന്നു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.

പലവ്യഞ്ജന കച്ചവടക്കാരനായിരുന്നു മരിച്ച ജിജോ. സാമ്പത്തിക ബാധ്യത കാരണം ഉണ്ടായ മനോവിഷമമാണ് തന്റെ ആത്മഹത്യയ്ക്ക് കാരണം എന്ന കുറിപ്പും പോലീസ് കണ്ടെത്തി. എങ്കിലും അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :