പോക്സോ കേസ് പ്രതിക്ക് 51 വർഷം കഠിനതടവ്

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 20 ഡിസം‌ബര്‍ 2022 (18:35 IST)
ഹരിപ്പാട്: ഏഴു വയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 72 കാരനെ കോടതി 51 വർഷം കഠിനതടവിനും 3.05 ലക്ഷം രൂപാ പിഴയും ശിക്ഷിച്ചു. സ്വദേശി ദ്വാരകയിൽ ദേവരാജനെയാണ് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സജികുമാർ ശിക്ഷിച്ചത്.


ഇയാൾ കുറ്റക്കാരനാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തൊട്ടു പിറകെ ഇയാൾ കോടതി കാമ്പസിൽ വച്ചുതന്നെ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ശിക്ഷാ വിധി കേൾക്കാനായി ഇയാളെ കോടതിയിൽ എത്തിച്ചിരുന്നു.

ഇയാളുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തികൊണ്ട് കഴുത്തിൽ കുത്തിയായിരുന്നു ജീവനൊടുക്കാൻ ശ്രമിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :