അനുബന്ധ വാര്‍ത്തകള്‍
- ജോലി സംബന്ധമായ തർക്കം, മേലുദ്യോഗസ്ഥൻ യുവാവിന്റെ വിരൽ കടിച്ചുമുറിച്ചു
- ഹർഭജൻ ഐപിഎൽ 13ആം സീസണിന്റെ ഭാഗമാകും, പക്ഷേ ചെന്നൈയ്ക്കൊപ്പമല്ല !
- ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം, മഹാരാഷ്ട്ര തീരത്ത് ചുഴലിക്കാറ്റ്, കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
- ചന്തുവിനെ തോൽപ്പിയ്ക്കാനാവില്ല മക്കളെ; 'ഒരു വടക്കൻ വീരഗാഥ' ഇനി എച്ച്ഡിയിൽ കാണാം, സിനിമ യുട്യൂബിൽ: വീഡിയോ !
- ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ശബരിമലയിൽ ഇങ്ങനെ ഒരു വിധി ഉണ്ടാകുമായിരുന്നില്ല: ഉമ്മൻ ചാണ്ടി
'പ്രധാന സാക്ഷിയെ സ്വാധീനിയ്ക്കാൻ ശ്രമിച്ചു'; ദിലീപിന്റെ ജമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയില്‍. കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന് മുഖേന ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന് ജാമ്യം റദ്ദാക്കണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിരിയ്ക്കുന്നത്. കേസ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.
ദിലീപിനെതിരായി മൊഴി നല്കിയ സിനിമ താരങ്ങൾ അടക്കമുള്ള സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയിരുന്നു. ദിലീപും കേസിലെ മറ്റൊരു പ്രധാന പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. കൊവിഡ് പശ്ചാത്തലത്തിൽ കേസിൽ വിചാരണയ്ക്ക് കൂടുതൽ സമയം ആവശ്യപ്പെട്ട് നേരത്തെ വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചിരുന്നു.