വെബ്ദുനിയ ലേഖകൻ|
Last Modified ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (13:33 IST)
ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ ശക്തമായ മ,ഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആന്ധ്രാ തീരാത്തോടെ ചേർന്നണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിയ്ക്കുന്നത്. നാളെ ന്യുനമർദ്ദം ആന്ധ്രയുടെ തിരം തൊടും. ആന്ധ്രാ തീരത്തും, ഒഡീഷയിലും ശക്തമായ
മഴ ലഭിയ്ക്കാൻ സധ്യതയുണ്ട്. തുടര്‍ന്ന് തെലങ്കാനയിലൂടെ ഗുജറാത്തിലേക്ക് കടക്കും
അതേസമയം അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരളം വരെയുളള പ്രദേശത്ത് തിരമാല ഉയരാന്‍ സാധ്യതയുണ്ട്. ഇതോടെ വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴ ലഭിക്കാം. ഒറ്റപ്പെട്ട കനത്തമഴയും ഉണ്ടായേക്കാം. കേരളം, കര്‍ണാടക, കൊങ്കണ്‍ തീരം എന്നിവിടങ്ങളില്‍
കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.