ഞാനായിരുന്നു മുഖ്യമന്ത്രി എങ്കിൽ ശബരിമലയിൽ ഇങ്ങനെ ഒരു വിധി ഉണ്ടാകുമായിരുന്നില്ല: ഉമ്മൻ ചാണ്ടി

വെബ്ദുനിയ ലേഖകൻ| Last Updated: ഞായര്‍, 13 സെപ്‌റ്റംബര്‍ 2020 (12:28 IST)
കോട്ടയം: താനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി എങ്കിൽ ഇത്തരത്തിൽ ഒരു വിധി ശബരിമലയിൽ ഉണ്ടാകുമായിരുന്നില്ല എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാതൃഭുമിയ്ക്കുവേണ്ടി സത്യൻ അന്തിക്കാട് നടത്തിയ അഭിമുഖത്തിലാണ് ശബരിമല യുവതി പ്രവേശനത്തിലെ നിലാപാട് ആവർത്തിച്ചുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.

'വി.എസ് അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആചാരങ്ങള്‍ക്കെതിരായ സത്യവാങ്‌മൂലം സർക്കാർ നൽകിയത്. എന്നാൽ 2016 ജനുവരിയില്‍ കേസെടുത്തപ്പോള്‍ പുതിയ സത്യവാങ്‌മൂലം ഞങ്ങള്‍ സമർപ്പിച്ചു. വിധിയില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ജഡ്ജി അത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കാര്യത്തിലും യുഡിഎഫ് നിലപാടിന് അനുകൂലമായാണ് വിധി വന്നത്. ആചാര വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുത്. വിശ്വാസികളെ മുറിവേല്‍പ്പിക്കരുത്.' എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :