1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Private Petrol bunk toilets

സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ല: ഹൈക്കോടതി

സ്വകാര്യ പെട്രോള്‍ പമ്പുകളിലേത് പൊതുശുചിമുറിയാക്കണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല

Petrol Bunks
സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവരും ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റി നല്‍കിയ ഹര്‍ജിയില്‍ അനുകൂല നിലപാടുമായി ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറികള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാനുള്ളതല്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസിന്റെ ഇടക്കാല ഉത്തരവില്‍ പറയുന്നു. 
 
പൊതുജനങ്ങള്‍ക്കു പമ്പിലെ ശുചിമുറി ഉപയോഗിക്കാനായി തുറന്നു നല്‍കണമെന്ന് ഉടമകളെ നിര്‍ബന്ധിക്കരുതെന്നു സംസ്ഥാന സര്‍ക്കാരിനും തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പറേഷനും കോടതി നിര്‍ദേശം നല്‍കി. പമ്പുകളില്‍ പെട്രോളും ഡീസലും അടിക്കാന്‍ എത്തുന്നവര്‍ക്ക് അടിയന്തര സന്ദര്‍ഭത്തില്‍ ഉപയോഗിക്കുന്നതിനാണു ശുചിമുറിയെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. ഈ വാദം ഹൈക്കോടതി അംഗീകരിച്ചു.
 
സ്വകാര്യ പെട്രോള്‍ പമ്പുകളിലേത് പൊതുശുചിമുറിയാക്കണമെന്ന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. തിരുവനന്തപുരം കോര്‍പറേഷനും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. 
 
പമ്പുകളിലെ ശുചിമുറികള്‍ പൊതുജനത്തിനു ഉപയോഗിക്കാന്‍ നല്‍കണമെന്ന് ഉടമകളെ നിര്‍ബന്ധിക്കാനാവില്ലെന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. 
About Writer
രേണുക വേണു
അടുത്ത ലേഖനം
June 18: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍