സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 18 ജൂണ്‍ 2025 (14:49 IST)
മില്‍മയുടെ ഡിസൈന്‍ അനുകരിച്ച 'മില്‍ന'
സ്വകാര്യ ഡയറിക്ക് ഒരുകോടി രൂപ പിഴ ചുമത്തി കോടതി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍
കൊമേഴ്‌സ്യല്‍ കോടതിയാണ് പിഴ ചുമത്തിയത്. തുകയുടെ ആറു ശതമാനം പലിശയായി അടയ്ക്കണമെന്നും കോടതി ഉത്തരവിലുണ്ട്. മില്‍മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
വില്‍പ്പന കൂട്ടാനും തട്ടിപ്പു നടത്താനും പ്രമുഖ ബ്രാന്റുകളുടെ ഡിസൈനിന് സമാനമായ രീതിയില്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറങ്ങുന്നുണ്ട്. ഇത് പലപ്പോഴും ഉപഭോക്താവിന് ആശങ്കയുണ്ടാക്കുകയും തെറ്റിദ്ധാരണ ഉണ്ടാക്കുകയും ചെയ്യുന്നു. നേരത്തേ സര്‍ക്കാരിന്റെ കേരം വെളിച്ചെണ്ണയുടെ സമാനമായ പേരിലുള്ള ധാരാളം വെളിച്ചണ്ണകള്‍ നിരോധിച്ചിരുന്നു.