1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Private Bus strike Charge Hike

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

വിദ്യാർത്ഥികളുടെ മിനിമം നിരക്ക് നിലവിലെ ഒരു രൂപയിൽ നിന്ന് 5 രൂപാ ആക്ക റ ഉയർത്തുക ഉൾപ്പെടെ ആറ് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

Private-Bus strike Charge- Hike
തൃശൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജൂലൈ 22 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് നിലവിലെ ഒരു രൂപയിൽ നിന്ന് 5 രൂപാ ആക്ക റ ഉയർത്തുക ഉൾപ്പെടെ ആറ് പ്രധാന ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. തൃശൂരിൽ ചേർന്ന ബസുടമാ സംയുക്ത സമരസമിതി കൺവെൻഷനിലാണ് ഈ തീരുമാനമെടുത്തത്. ഈ അനിശ്ചിതകാല സമരത്തിനു മുന്നോടിയായി ജൂലൈ എട്ടിന് സൂചനാ സമരവും നടത്തും. തുടർന്ന് ആവശ്യങ്ങൾക്ക് തീരുമാനം ആയില്ലെങ്കിലാണ് അനിശ്ചിത കാല സമരം തുടങ്ങുന്നത്.
 
തങ്ങൾ പൊതു യാത്രാനിരക്ക് വർദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നില്ല എന്നും വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി നിജപ്പെടുത്തണം എന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ നിപ്പോർട്ട് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത് എന്നും സംയുക്ത സമരസമിതി നേതാക്കൾ ആവശ്യപ്പെട്ടു
About Writer
എ കെ ജെ അയ്യര്‍