1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Private Bus owners strike from June 7

ജൂണ്‍ ഏഴ് മുതല്‍ സ്വകാര്യ ബസ് സമരം

Private Bus owners strike from June 7
അടുത്ത മാസം ഏഴുമുതല്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. നിലവില്‍ സര്‍വീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെര്‍മിറ്റ് അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥി കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കുക, കണ്‍സെഷന്‍ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സമരം. 
 
ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ തുടരാന്‍ അനുവദിക്കണം. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ കാര്‍ഡുകള്‍ കുറ്റമറ്റതാക്കണം തുടങ്ങിയ ആവശ്യങ്ങളും ബസ് ഉ
ടമകള്‍ക്കുണ്ട്. ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി നാളെ തന്നെ ബസുടമകള്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കും. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാത്രി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദേശം