സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 27 മെയ് 2023 (12:14 IST)
പ്രൈവറ്റ് ബസ്സില്‍ വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാകും. സ്വകാര്യ ബസുകളില്‍ നിരക്ക് കൂട്ടാന്‍ ഗതാഗത വകുപ്പില്‍ ധാരണയായെന്നാണ് വിവരം. ഇത് ജൂലൈയില്‍ നടപ്പാക്കും എന്നാണ് സൂചന. നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും അന്തിമ തീരുമാനം. നേരത്തെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം എന്ന് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എട്ടു വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടിയിട്ടില്ല.