മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ആലപ്പുഴ ഗോഡൗണിലും തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 മെയ് 2023 (12:09 IST)
മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ ഗോഡൗണിലും തീപിടുത്തം. ഇന്ന് പുലര്‍ച്ചയാണ് വണ്ടാനത്തുള്ള ഗോഡൗണില്‍ തീപിടുത്തം ഉണ്ടായത്. അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്തീട്ടുണ്ട്. ബ്ലീച്ചിങ് പൗഡറിന് തീ പിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. 3500 ചാക്കുകളിലായാണ് ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയായിരുന്നു. നേരത്തെ കൊല്ലത്തെയും തിരുവനന്തപുരത്തെയും മരുന്ന് ഗോഡൗണുകള്‍ക്ക് തീപിടിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :