സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 മെയ് 2023 (11:49 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഈമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44440 രൂപയായി.

ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 120 രൂപ കുറഞ്ഞിരുന്നു. മൂന്നുദിവസം കൊണ്ട് 600 രൂപയാണ് കുറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :