എല്ലാ റേഷന്‍ കടകളും കെ-സ്റ്റോറുകളാക്കും: മന്ത്രി ജിആര്‍ അനില്‍

Ration Shop - kerala
Ration Shop - kerala
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 19 ജനുവരി 2026 (18:48 IST)
റേഷന്‍ കടകളുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി റേഷന്‍ കടകള്‍ വഴി വിവിധ സേവനങ്ങള്‍ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള എല്ലാ റേഷന്‍ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതല്‍ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നും ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍. നിലവില്‍ സംസ്ഥാനത്ത് 2188 കെ-സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എംഎസ്എംഇ ഉത്പന്നങ്ങള്‍, മില്‍മ ഉത്പന്നങ്ങള്‍, കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ഉത്പന്നങ്ങള്‍, ചോട്ടു ഗ്യാസ്, CSC സേവനങ്ങള്‍, ബാങ്കിംഗ് സേവനങ്ങള്‍ എന്നിവ കെ-സ്റ്റോറുകള്‍ മുഖേന ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം താലൂക്കിലെ FPS 141 ആം നമ്പര്‍ കെ-സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അണ്ടൂര്‍കോണം പഞ്ചായത്ത് പ്രസിഡന്റ് അര്‍ച്ചന, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി എസ് ബിന്ദു കവി, വാര്‍ഡ് മെമ്പര്‍ സുമിന നവാസ്, ജില്ലാ സപ്ലൈ ഓഫീസര്‍ സിന്ധു കെ വി, താലൂക്ക് സപ്ലൈ ഓഫീസര്‍ സിന്ധു ലേഖ തുടങ്ങിയവര്‍ പങ്കെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :