ക്രിമിനല്‍ കേസ് പ്രതിയെ കരുതല്‍ തടങ്കലിലാക്കി

എ.കെ.ജെ.അയ്യര്‍| Last Modified ശനി, 4 ജൂണ്‍ 2022 (22:21 IST)

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാനായി പൊലീസ് കരുതല്‍ തടങ്കലിലാക്കി. അടൂര്‍ പള്ളിക്കല്‍ ഇളംപള്ളില്‍ മേക്കുന്നുമുകളില്‍ മീനത്തേതില്‍ സുമേഷ് എന്ന 25 കാരനെയാണ് അടൂര്‍ പൊലീസ് കരുതല്‍ തടങ്കലിലാക്കിയത്.

കാപ്പ വകുപ്പ് മൂന്നു പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അടൂര്‍, കരുനാഗപ്പള്ളി, നൂറനാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളാണുള്ളത്. പിന്നീട് ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അടൂര്‍ ഡി.വൈ.എസ്.പി ആര്‍.ബിനുവിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :